ദുരിതാശ്വാസ നിധിയിലേക്ക് ഡിയാജിയോ ഒരു കോടി രൂപ നല്‍കി

Posted on: August 30, 2018

കൊച്ചി : മദ്യ കമ്പനിയായ ഡിയാജിയോ ഇന്ത്യ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന ചെയ്തു. ഡിയാജിയോ ഇന്ത്യ ചീഫ് ഓപറേറ്റിംഗ് ഓഫീസര്‍ മാത്യു സേവ്യര്‍ മുഖ്യമന്ത്രി പിണറായി വിജയന് തുക കൈമാറി.

കൂടുതല്‍ സഹായം ആവശ്യമെങ്കില്‍ ഇനിയും കൂടെയുണ്ടാകുമെന്നും ഡിയാജിയോ മാത്യു സേവ്യര്‍ പറഞ്ഞു. ചെന്നൈ പ്രളയം ഉള്‍പ്പടെ കഴിഞ്ഞ കാലങ്ങളില്‍ പ്രകൃതി ദുരന്ത വേളകളിലെല്ലാം ഡിയാജിയോ പിന്തുണ നല്‍കിയിട്ടുണ്ട്.

TAGS: Diageo |