പ്രളയദുരിതം : യൂണിചാം രണ്ടു ലക്ഷം സാനിറ്ററി നാപ്കിനുകൾ നൽകി

Posted on: August 27, 2018

കൊച്ചി : യൂണിചാം ഇന്ത്യ, പ്രളയദുരിതം അനുഭവിക്കുന്ന കേരളത്തിലെ പെൺകുട്ടികൾക്ക് രണ്ടു ലക്ഷം സോഫി സാനിറ്ററി നാപ്കിൻ വിതരണം ചെയ്തു. ദുരന്തങ്ങളിൽ പെൺകുട്ടികളും സ്ത്രീകളും നേരിടുന്ന പ്രധാന പ്രശ്‌നം ആർത്തവ ആരോഗ്യമാണ്. യൂണിചാമിന്റെ സി എസ് ആർ പരിപാടികളുടെ ഭാഗമായാണ് മീഡിയാ വേവ്‌സിന്റെ സഹകരണത്തോടെ സാനിറ്ററി നാപ്കിൻ ലഭ്യമാക്കിയത്.

ചെന്നൈ കോസ്റ്റ് ഗാർഡ് എയർ സ്‌റ്റേഷനിൽ എത്തിച്ച സോഫി സാനിറ്ററി നാപ്കിൻ ഇന്ത്യൻ എയർഫോഴ്‌സ് വിമാനങ്ങളിലാണ് കൊച്ചി നേവൽ ബേസിൽ എത്തിച്ചത്. തുടർന്ന് ജില്ലാ ഭരണകൂടമാണ് റിലീഫ് ക്യാമ്പുകളിൽ നാപ്കിൻ വിതരണം ചെയ്തത്.