മുത്തൂറ്റ് ഗ്രൂപ്പ് ദുരിതാശ്വാസ നിധിയിലേക്ക് 1.5 കോടി രൂപ സംഭാവന ചെയ്തു

Posted on: August 22, 2018

കൊച്ചി : മുത്തൂറ്റ് ഗ്രൂപ്പ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1.5 കോടി രൂപ സംഭാവന ചെയ്തു. മുത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ എം.ജി. ജോര്‍ജ് മുത്തൂറ്റ് വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയിലേക്കുള്ള 1.5 കോടി രൂപയുടെ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ്, ജെഎംഡി ജോര്‍ജ് ജേക്കബ് മുത്തൂറ്റ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലേക്കുള്ള ഗ്രൂപ്പിന്റെ സഹായത്തിന്റെ ഭാഗമാണ് ഇതെന്നും വെള്ളപ്പൊക്ക ബാധിതരുടെ ദുരിതം അകറ്റുന്നതിന് ആവശ്യമായ എല്ലാ പിന്തുണയും തുടര്‍ന്നും ഉണ്ടാകുമെന്നും ചെയര്‍മാന്‍ എം.ജി. ജോര്‍ജ് മുത്തൂറ്റ് പറഞ്ഞു.