സൗത്ത് ഇന്ത്യന്‍ ബാങ്ക് രണ്ട് കോടി നല്‍കും

Posted on: August 22, 2018

കൊച്ചി : കേരള സര്‍ക്കാരിന്റെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സൗത്ത് ഇന്ത്യന്‍ ബാങ്ക് രണ്ട് കോടി രൂപ നല്‍കും. ഇതിനു പുറമെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജീവനക്കാരുടെ ഒരു ദിവസത്തെ വേതനത്തില്‍ നിന്ന് ഒരു കോടി രൂപ നല്‍കാന്‍ പദ്ധതിയിട്ടിട്ടുണ്ട്. വിവിധ ശാഖകളിലെ ജീവനക്കാര്‍ സ്വമേധയ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവുകയും ജില്ലാ നേതൃത്വത്തിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടാവുകയും ചെയ്തിരുന്നു.