ടിവിഎസ് മോട്ടോർ ദുരിതാശ്വാസ നിധിയിലേയ്ക്ക് ഒരു കോടി രൂപ നൽകി

Posted on: August 21, 2018

തിരുവനന്തപുരം : ടിവിഎസ് മോട്ടോർ കമ്പനി കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ഒരു കോടി രൂപ സംഭാവന നൽകി.

സംഭാവനയായ ഒരു കോടി രൂപയുടെ ചെക്ക്, ടിവിഎസിന്റെ സാമൂഹ്യ സേവന വിഭാഗമായ ശ്രീനിവാസൻ സർവീസസ് ട്രസ്റ്റിന്റെ സിഇഒ സ്വര സിംഗ്, മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ ചടങ്ങിൽ സന്നിഹിതനായിരുന്നു.