പത്തനാപുരം ഗാന്ധിഭവന് കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ അവാർഡ്

Posted on: January 28, 2018

കൊച്ചി : കെ.ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ കേരളത്തിലെ ജീവകാരുണ്യ, സാമൂഹ്യ രംഗത്ത് പ്രവർത്തിക്കുന്ന വ്യക്തികൾക്കും, സ്ഥാപനങ്ങൾക്കും കെ.ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ നൽകിവരുന്ന അവാർഡ് പത്തനാപുരം ഗാന്ധിഭവന്. കൊച്ചി റിനൈ ഹോട്ടലിൽ നടന്ന ചടങ്ങിൽ ഫൗണ്ടേഷൻ ചെയർമാൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ,അവാർഡുകൾ വിതരണം ചെയ്തു. ശാരീരിക വെല്ലുവിളി നേരിടുന്ന 8 കലാകാരന്മാർക്ക് മോട്ടോറൈസ്ഡ് വീൽചെയറുകളും ചടങ്ങിൽ വിതരണം ചെയ്തു.

രണ്ട് ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അവാർഡ് ഡയറക്ടർ ഡോ.പുനലൂർ സോമരാജൻ ഏറ്റുവാങ്ങി. മികച്ച സാമൂഹ്യപ്രവർത്തകനുള്ള ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അവാർഡ് കണ്ണൂർ അരയങ്ങാട് സ്‌നേഹഭവൻ ഡയറക്ടർ എം.ജെ സ്റ്റീഫൻ കരസ്ഥമാക്കി.

25000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന മികച്ച പ്രവർത്തനത്തിനുള്ള വ്യക്തിഗത മെറിറ്റ് അവാർഡിന് എറണാകുളം സ്വദേശികളായ എം.എക്‌സ് ജൂഡ്‌സൺ, യാസർ എം. പരീത്, കോട്ടയം സ്വദേശി ഷിബു പീറ്റർ, ആലപ്പുഴ സ്വദേശികളായ ഷാജു ആളൂക്കാരൻ, റാൽഫി പി.ടി, മലപ്പുറം സ്വദേശികളായ ഫിലിപ്പ് മമ്പാട്, മഹേഷ് ചിത്രവർണ്ണം ഇവർ സംയുക്തമായും, തൃശൂർ സ്വദേശികളായ സിസ്റ്റർ പാസി എസ്.എ.ബി.എസ്, ഡോ.ജെറി ജോസഫ്, എന്നിവരും

സംഘടനാ വിഭാഗത്തിൽ ഹോപ്പ് കണ്ണൂർ, ലിറ്റിൽ ഫ്‌ളവർ മേഴ്‌സി ഹോം ഇടുക്കി, എസ്.എസ്. സമിതി അഭയഭവൻ കൊല്ലം, അമ്മ തൃശൂർ, വെൽഫയർ അസോസിയേഷൻ ട്രസ്റ്റ് എറണാകുളം, കരുണാലയം എറണാകുളം, സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റി ആലപ്പുഴ, മഹിളാ കല്ല്യാൺ മഞ്ച്-ജീവ എറണാകുളം, സ്‌നേഹതീരം പാലിയേറ്റീവ് കെയർ സെന്റർ പാലക്കാട്, അഭയാഭവൻ തിരുവനന്തപുരം, അദ്ധ്വാന വിഹിത ജീവകാരുണ്യ പ്രവർത്തന ഫണ്ട് ആലപ്പുഴ, ചാരിറ്റബിൾ സൊസൈറ്റി ഫോർ ദി വെൽഫയർ ഓഫ് ദി ഡിസേബിൾസ് എറണാകുളം, ഫേയ്മസ് ആർട്‌സ് ആന്റ് സ്‌പോർട്‌സ് ക്ലബ് മലപ്പുറം എന്നിവരും അവാർഡിന് അർഹരായി.

പ്രത്യേക ജൂറി പുരസ്‌കാരത്തിന് എറണാകുളം സ്വദേശികളായ ഡോ. കെ.എൻ പണിക്കർ, എ.സി. ജോയ്, ഡോ.വിജയകുമാർ, സഹൃദയ വെൽഫയർ സർവീസസ്, വയനാട് സ്വദേശി ശ്രേയസ് എന്നിവർ അർഹരായി.

കൊച്ചി റിനൈ ഹോട്ടലിൽ നടന്ന ചടങ്ങിൽ ഫൗണ്ടേഷൻ ചെയർമാൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ,അവാർഡുകൾ വിതരണം ചെയ്തു. ശാരീരിക വെല്ലുവിളി നേരിടുന്ന 8 കലാകാരന്മാർക്ക് മോട്ടോറൈസ്ഡ് വീൽചെയറുകളും ചടങ്ങിൽ വിതരണം ചെയ്തു.

ചടങ്ങിൽ ജോയിന്റ് എം.ഡി. കെ. വിജയൻ, എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ.ജോർജ്ജ് സ്ലീബാ, ഡയറക്ടർ ജേക്കബ് കുരുവിള തുടങ്ങിയവരും പങ്കെടുത്തു.