ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ സോഷ്യൽ സർവീസ് അവാർഡ് ദാനം 24 ന്

Posted on: January 17, 2018

കൊച്ചി : കേരളത്തിലെ ജീവകാരുണ്യ, സാമൂഹ്യ രംഗത്ത് പ്രവർത്തിക്കുന്ന വ്യക്തികൾക്കും, സ്ഥാപനങ്ങൾക്കും കെ.ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ നൽകിവരുന്ന അവാർഡ് 24 ന് ചെയർമാൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി വിതരണം ചെയ്യും. 14 ജില്ലകളിൽ നിന്നായി ലഭിച്ച 200 ൽ പരം അപേക്ഷകളിൽ നിന്നുമാണ് ജഡ്ജിംഗ് കമ്മിറ്റി മികച്ച സാമൂഹ്യ പ്രവർത്തകനെയും സംഘടനയേയും തെരഞ്ഞെടുത്തത്. തെരഞ്ഞെടുക്കപ്പെടു സ്ഥാപനത്തിന് 2 ലക്ഷം രൂപയും പ്രശസ്തി പത്രവും വ്യക്തിക്ക് 1 ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് അവാർഡ്. കൂടാതെ ജൂറി പ്രത്യേകം തെരഞ്ഞടുത്ത 14 സ്ഥാപനങ്ങൾക്കും 9 വ്യക്തികൾക്കും കാഷ് അവാർഡും പുരസ്‌കാരവും നൽകും.

കൂടാതെ ശാരീരിക വെല്ലുവിളി നേരിടുന്ന 8 കലാകാരന്മാർക്ക് മോട്ടോറൈസ്ഡ് വീൽചെയറുകളും ചടങ്ങിൽ വിതരണം ചെയ്യും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സാമൂഹ്യ പ്രവർത്തകരോടൊപ്പം കെ.ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ ഡയറക്ടർ ഷീല കൊച്ചൗസേപ്പ്, ജോയിന്റ് എംഡി. കെ. വിജയൻ, എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ.ജോർജ്ജ് സ്ലീബാ, ഡയറക്ടർ ജേക്കബ് തുടങ്ങിയവരും പങ്കെടുക്കും.