ആംവേ അന്താരാഷ്ട്ര വൈറ്റ് കെയിൻ ദിനം ആഘോഷിച്ചു

Posted on: October 17, 2017

തിരുവനന്തപുരം : നാഷണൽ അസോസിയേഷൻ ഫോർ ദി ബ്ലൈൻഡും ഡയറക്ട് സെല്ലിങ്ങ് എഫ്എംസിജിയായ ആംവേയും സംയുക്തമായി അന്താരാഷ്ട്ര വൈറ്റ് കെയിൻ ദിനം ആഘോഷിച്ചു. തിരുവനന്തപുരത്ത് നാഷണൽ അസോസിയേഷൻ ഫോർ ദി ബ്ലൈൻഡിന്റെ പട്ടം കേന്ദ്രത്തിൽ നിന്നും സൈക്കിൾ റാലിയും ഇതോടെപ്പം സംഘടിപ്പിച്ചു. ആംവേ ഇന്റർനാഷണൽ കാഴ്ച്ചപരിമിതരായ വിദ്യാർത്ഥികൾക്ക് 10 ടാൻഡം സൈക്കിളുകൾ സമ്മാനിച്ചു.

കായികം, മോഡലിംഗ്, പെയിന്റംഗ് എന്നീ മേഖലകളിൽ മികവ് തെളിയിച്ച കൊച്ചിയിൽ നിന്നുള്ള 22 വയസ്സുള്ള ഭിന്നശേഷിക്കാരിയായ സോഫിയ എം ജോയി മുഖ്യാതിഥിയായിരുന്നു. കാഴ്ച ശക്തിയില്ലാത്തവരെ
സഹായിക്കുന്നതിനുംപിന്തുണയ്ക്കുന്നതിനും ആംവേ ഇന്ത്യ മുൻനിരയിലുണ്ടെന്ന് ആംവേ ഇന്ത്യയുടെ വെസ്റ്റ് ആൻഡ് നോർത്ത് സീനിയർ വൈസ് പ്രസിഡന്റ് സന്ദീപ് പ്രകാശ് പറഞ്ഞു.