സ്ത്രീകൾക്കായി ഡിപി വേൾഡിന്റെ സൗജന്യ വൈദ്യപരിശോധനാ ക്യാമ്പ്

Posted on: March 26, 2017

കൊച്ചി : ഡിപി വേൾഡ് കൊച്ചി വനിതാദിനത്തോടനുബന്ധിച്ച് സ്ത്രീകൾക്കായി സൗജന്യ വൈദ്യപരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. വല്ലാർപാടം ബസ്ലിക്കയുടെ മിഖായേൽ കൊറയ ഹാളിൽ സംഘടിപ്പിച്ച ക്യാമ്പ് കൊച്ചി മേയർ സൗമിനി ജയിൻ ഉദ്ഘാടനം ചെയ്തു.

ഡോ. നീന തോമസ് (ലൂർദ് ഹോസ്പിറ്റൽ), ഡിപി വേൾഡ് പ്രോക്യുർമെന്റ് മാനേജർ ധനലക്ഷ്മി എസ്., ഫാ. ജോസഫ് തണ്ണിക്കോട്ട്, പഞ്ചായത്ത് അംഗം എൽസി ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.

TAGS: DP World |