എം എ യൂസഫലി ഗാന്ധിഭവന് 65 ലക്ഷം രൂപയുടെ സഹായം കൈമാറി

Posted on: February 23, 2017

 

പത്തനാപുരം : ഗാന്ധിഭവന് ലുലു ഗ്രൂപ്പ് പ്രതിവർഷം നൽകുന്ന ഗ്രാന്റ് വർധിപ്പിച്ച് 65 ലക്ഷം രൂപയുടെ സഹായം കൈമാറി. ലുലു ഗ്രൂപ്പ് ചെയർമാൻ പദ്മശ്രീ എം എ യൂസഫലി ഗാന്ധിഭവൻ സന്ദർശിച്ചപ്പോൾ വാഗ്ദാനം ചെയ്ത 25 ലക്ഷം രൂപയാണ് ഇപ്പോൾ വർധിപ്പിച്ചത്. പുതിയ കെട്ടിടം നിർമ്മിക്കുവാൻ ഒരു കോടിയും പ്രതിവർഷം ഗ്രാന്റിലേക്കുള്ള സഹായമായി 25 ലക്ഷം രൂപയും കഴിഞ്ഞ വർഷം ഗാന്ധിഭവന് എം എ യൂസഫലി കൈമാറിയിരുന്നു.

ഗാന്ധിഭവനിൽ നടന്ന ചടങ്ങിൽ ലുലു ഗ്രൂപ്പ് മീഡിയ കോഓർഡിനേറ്റർ എൻ. ബി. സ്വരാജ്, ലുലു ലക്‌നൗ ഫിനാൻഷ്യൽ കൺട്രോളർ ഇ. നജിമുദ്ദീൻ എന്നിവരിൽ നിന്നും ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജനും ട്രസ്റ്റ് ഭാരവാഹികളും ഗാന്ധിഭവനിലെ അമ്മമാരും ചേർന്ന് സഹായധനം ഏറ്റുവാങ്ങി. ഗാന്ധിഭവൻ വൈസ് ചെയർമാൻ പി.എസ്. അമൽരാജ്, അസിസ്റ്റന്റ് സെക്രട്ടറി ജി. ഭുവനചന്ദ്രൻ, ചീഫ് ജനറൽ മാനേജർ വിജയൻ ആമ്പാടി, കെ. എം. നജീബ് എന്നിവർ പങ്കെടുത്തു.