വൈഎംസിഎ മുത്തൂറ്റ് ചേഞ്ച് ഏജൻറ് 2016 സമാപിച്ചു

Posted on: February 17, 2017

എറണാകുളം വൈഎംസിഎയുടെയും മുത്തൂറ്റ് ഫിനാൻസിന്റെയും നേതൃത്വത്തിൽ നടന്ന ചേഞ്ച് ഏജന്റ് 2016 സമാപന സമ്മേളനം കുകുസാറ്റ് വൈസ് ചാൻസലർ ഡോ. ജെ. ലത ഉദ്ഘാടനം ചെയ്യുന്നു. ജോൺ ലൂക്കോസ്, കെ പി പോൾസൺ, ബാബുജോൺ മലയിൽ, പി.ജെ. കുര്യാച്ചൻ, ജോർജ് എം ജേക്കബ്, സജി എബ്രഹാം, എൻ വി എൽദോ എന്നിവർ സമീപം

കൊച്ചി : എറണാകുളം വൈഎംസിഎയുടെയും മുത്തൂറ്റ് ഫിനാൻസിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ചിരുന്ന ചേഞ്ച് ഏജന്റ് 2016 പദ്ധതി സമാപിച്ചു. കുസാറ്റ് വൈസ് ചാൻസലർ ഡോ. ജെ. ലത ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ചേഞ്ച് ഏജന്റു്മാരായി തെരഞ്ഞെടുത്ത 250 കുട്ടികളെ ആദരിച്ചു. കഴിഞ്ഞ 2 വർഷത്തോളം 31 ഗവണ്മെന്റ് സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്ക് തീവ്രപരിശീലനത്തിലൂടെ വ്യക്തിത്വ വികാസനത്തിനും സ്വഭാവരൂപീകരണത്തിനും ഉതകുന്ന രീതിയിൽ ആദ്യഘട്ടത്തിൽ 10000 വിദ്യാർത്ഥികൾക്ക് വിദഗ്ധപരിശീലനം നൽകി.

യുവാക്കളുടെ ഇടയിൽ ചേഞ്ച് ഏജന്റുമാരായി പ്രവർത്തിച്ച അവരെ സാമൂഹിക പ്രതിബദ്ധതയുള്ളവരാക്കി മാറ്റാൻ കഴിയുക എന്ന ലക്ഷ്യത്തോടെയാണ് തെരഞ്ഞെടുക്കപ്പെട്ട 250 ചേഞ്ച് ഏജന്റുമാർക്ക് ശാസ്ത്രീയമായ രീതിയിൽ വിവിധ വിഷയങ്ങളെ അധികരിച്ചു വിദഗ്ധ പരിശീലനം നൽകിയത്. മുത്തൂറ്റ് ഫിനാൻസ് ഡയറക്ടർ ജോർജ്. എം. ജേക്കബ് മുഖ്യ അതിഥിയായിരുന്നു. വൈഎംസിഎ പ്രസിഡൻറ് പി.ജെ. കുര്യാച്ചൻ അധ്യക്ഷനായിരുന്ന ചടങ്ങിൽ ജോൺ ലൂക്കോസ്, കെ. പി. പോൾസൺ, വി. കെ. വർഗീസ്, ബാബുജോൺ മലയിൽ, നിതിൻ തോമസ്, വിപിൻ ചന്ദ്ര, എൻ.വി. എൽദോ, സജി എബ്രഹാം എന്നിവർ പ്രസംഗിച്ചു.

TAGS: Muthoot Finance | YMCA |