എച്ച്എൽഎൽ പ്രതീക്ഷ സ്‌കോളർഷിപ്പുകൾ വിതരണം ചെയ്തു

Posted on: January 28, 2017

തിരുവനന്തപുരം : എച്ച്എൽഎൽ ലൈഫ് കെയർ ലിമിറ്റഡ് 2016-17 അധ്യയന വർഷത്തെ പ്രതീക്ഷ സ്‌കോളർഷിപ്പുകൾ സംസ്ഥാന ചീഫ് സെക്രട്ടറിലഎസ്.എം. വിജയാനന്ദ് വിതരണം ചെയ്തു. തിരുവനന്തപുരത്തുസനിന്നുള്ള 28 വിദ്യാർഥികൾക്കാണ് സ്‌കോളർഷിപ്പ് വിതരണം ചെയ്തത്.

എച്ച്എൽഎല്ലിന്റെ സാമുഹിക പ്രതിബദ്ധത സംരംഭമായ പ്രതീക്ഷ ചാരിറ്റബിൾ സൊസൈറ്റിയുടെ ഭാഗമായാണ് എംബിബിഎസ്, എൻജിനീയറിംഗ്, ബി.ഫാം, ഡിപ്ലോമ, നഴ്‌സിംഗ് കോഴ്‌സുകൾ ചെയ്യുന്ന ബിപിഎൽ വിഭാഗത്തിലെ വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പുകൾ നൽകിവരുന്നത്. പ്രതീക്ഷ ചാരിറ്റബിൾ സൊസൈറ്റി തിരുവനന്തപുരം, ബെൽഗാം ജില്ലകളിലെ വിദ്യാർഥികൾക്കാണ് സാമ്പത്തിക സഹായം നൽകിവരുന്നത്.

ഈ വർഷം തിരുവനന്തപുരം നഗരത്തിൽനിന്ന് സ്‌കോളർഷിപ്പിനായി 201 അപേക്ഷകൾ ലഭിച്ചിരുന്നുവെന്നും ഇതിൽ നിന്നാണ് 28 വിദ്യാർഥികളെ തെരഞ്ഞെടുത്തതെന്നും എച്ച്എൽഎൽ മാർക്കറ്റിംഗ് ഡയറക്ടർ ഡോ. ബാബു തോമസ് പറഞ്ഞു.

എച്ച്എൽഎൽ യൂണിറ്റുകളുള്ള മറ്റു സ്ഥലങ്ങളിലേയ്ക്കും പ്രതീക്ഷ സ്‌കോളർഷിപ്പുകൾ വ്യാപിപ്പിക്കാൻ പദ്ധതിയുണ്ടെന്ന് സീനിയർ വൈസ് പ്രസിഡന്റും കമ്പനി സെക്രട്ടറിയുമായ പി.ശ്രീകുമാർ പറഞ്ഞു. എച്ച്എൽഎൽ ചീഫ് ഫിനാൻഷ്യൽ ഓഫീസറും സീനിയർ വൈസ് പ്രസിഡന്റുമായ ആർ. ഗണേശൻ, പൂജപ്പുര മഹിളാമന്ദിരം സെക്രട്ടറി ശ്രീകുമാരി, അസോസിയേറ്റ് വൈസ് പ്രസിഡന്റ് (എച്ച്ആർ) സരസ്വതീ ദേവി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

TAGS: HLL Lifecare |