കൊഗ്നിറ്റീവ് റിഹാബിലിറ്റേഷൻ സെന്റർ : ഫെഡറൽ ബാങ്കും ശ്രീചിത്രയും ധാരണയിൽ

Posted on: January 26, 2017

കൊച്ചി : ന്യൂറോ സംബന്ധമായവൈകല്യങ്ങളുള്ള കുട്ടികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് പ്രത്യേക കേന്ദ്രം തുടങ്ങുതിന് ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷനും തിരുവനന്തപുരത്തെ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടും ധാരണയിൽ എത്തി. കോംപ്രിഹെൻസീവ് സെന്റർ ഫോർ കൊഗ്നിറ്റീവ് റീഹാബിലിറ്റേഷൻ ഓഫ് ചിൽഡ്രൻ വിത്ത് ന്യൂറോ ഡെവലപ്‌മെന്റൽ ഡിസോർഡേഴ്‌സ് എന്നു പേരിട്ടിരിക്കുന്ന കേന്ദ്രത്തിനുവേണ്ടിയുള്ള ധാരണാപത്രത്തിൽ ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. ആഷാ കിഷോറും ഫെഡറൽ ബാങ്ക് സിഎസ്ആർ വിഭാഗം മേധാവി രാജുഹോർമിസും ഒപ്പുവച്ചു.

ശ്രീചിത്രയിലെ മെഡിക്കൽ സൂപ്രണ്ട് ഡോ. സി.ശാരദ, ന്യൂറോളജി വിഭാഗം മേധാവി ഡോ. മുരളീധരൻ നായർ, അഡ്മിനിസ്‌ട്രേഷൻ സീനിയർഡെപ്യൂട്ടി ഡയറക്ടർ വി.കെ. ഗിരിജാവല്ലഭൻ, ഡോ. സൗമ്യസുന്ദരം, ഡോ. ജി. ശ്രീനിവാസ് ഫെഡറൽ ബാങ്ക് സിജിഎമ്മും നെറ്റ് വർക്ക് മേധാവിയുമായ ജോസ് വി.ജോസഫ്, ഡിജിഎമ്മും സോണൽ മേധാവിയുമായ എൻ.കെ. പോൾ, ഡിജിഎമ്മും റീജണൽ മേധാവിയുമായ കുര്യാക്കോസ് കോണിൽ, ചീഫ് മാനേജരും പോങ്ങുമ്മൂട് ശാഖാ മേധാവിയുമായ ഒ. രമാദേവി അമ്മ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

TAGS: Federal Bank |