വിശക്കുന്ന കുട്ടികൾക്ക് സഹായഹസ്തവുമായി കെഎഫ്‌സി ആഡ് ഹോപ്പ് ബക്കറ്റ്

Posted on: October 11, 2016

kfc-add-hope-big

കൊച്ചി : വിശക്കുന്ന കുട്ടികൾക്ക് ഭക്ഷണം നൽകുകയെന്ന ലക്ഷ്യത്തോടെ കെഎഫ്‌സി ഇന്ത്യ ആഡ് ഹോപ്പ് പദ്ധതി കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. ഒക്ടോബർ 10 മുതൽ കെഎഫ്‌സിയുടെ എല്ലാ സ്റ്റോറുകളിലും പദ്ധതിക്ക് തുടക്കം കുറിച്ചു.

പദ്ധതിയുടെ ഭാഗമായി കെഎഫ്‌സി അവതരിപ്പിച്ച ആഡ് ഹോപ്പ് ബക്കറ്റ് പായ്ക്ക് 300 ൽപ്പരം സ്റ്റോറുകളിലും ഓൺലൈൻ വഴിയും ലഭ്യമാണ്. ആഡ് ഹോപ്പ് ബക്കറ്റ് വിൽക്കുമ്പോൾ ലഭിക്കുന്ന രൂപയിൽ നിന്നും 5 രൂപ വീതം കെഎഫ്‌സി ആഡ് ഹോപ്പ് പദ്ധതിയിൽ നിക്ഷേപിക്കും.