ഫെഡറൽ ബാങ്ക് കോയമ്പത്തൂരിൽ സ്‌കിൽ അക്കാദമി തുറന്നു

Posted on: September 19, 2016

Federal-bank-Logo-Big

കൊച്ചി : ഫെഡറൽ ബാങ്ക് കോയമ്പത്തൂരിൽ സ്‌കിൽ അക്കാദമി തുറന്നു. ഫെഡറൽ ബാങ്കിന്റെ രണ്ടാമത്തെ സ്‌കിൽ അക്കാദമിയാണ് കോയമ്പത്തൂരിലേത്. ആദ്യ സ്‌കിൽ അക്കാദമി കഴിഞ്ഞവർഷം എറണാകുളത്ത് ആരംഭിച്ചിരുന്നു.

മഹേന്ദ്ര പമ്പ്‌സ് മാനേജിംഗ് ഡയറക്ടർ മഹേന്ദ്ര രാമദാസ് സ്‌കിൽ അക്കാദമിയുടെയും കോഡിസിയ വൈസ് പ്രസിഡന്റ് വി. തിരുജ്ഞാനം കംപ്യൂട്ടർ ലാബിന്റെയും ഉദ്ഘാടനം നിർവഹിച്ചു. ഫെഡറൽ ബാങ്ക് ചീഫ് ജനറൽ മാനേജരും നെറ്റ് വർക്ക് ഹെഡുമായ ഡി. സമ്പത്ത്, ഫെഡറൽ ബാങ്ക് സിഎസ്ആർ ഹെഡ് രാജു ഹോർമിസ്, എസ് ബി ഗ്ലോബൽ എഡ്യൂക്കേഷൻ റിസോഴ്‌സസ് ചെയർമാൻ ബാലചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

കോയമ്പത്തൂരിൽ കോഇന്ത്യയുടെ സർട്ടിഫിക്കേഷനുള്ള സിഎൻസി മെഷീൻ ഓപറേറ്റർ സർട്ടിഫിക്കേറ്റ് കോഴ്‌സാണ് ആരംഭിക്കുന്നത്. പ്ലസ് ടു, ഐടിഐ, പോളിടെക്‌നിക്ക്, ഡിഗ്രി, എൻജിനീയറിംഗ് പൂർത്തിയാക്കിയിട്ടുള്ളവർക്ക് പ്രവേശനം ലഭിക്കും. അഭിരുചി പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ്പ്രവേശനം. കൂടുതൽ വിവരങ്ങൾ 098950 94562 എന്ന നമ്പരിൽ ലഭ്യമാണ്.