എം.എ. യൂസഫലി ആയിരം കുടുംബങ്ങൾക്ക് ഓണമുണ്ണാൻ അരി നൽകി

Posted on: September 11, 2016

 

ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി ഓണം പ്രമാണിച്ച് കൊച്ചുകടവന്ത്ര അംബേദ്കർ സോഷ്യൽവർക്ക് ചാരിറ്റബിൾ സൊസൈറ്റി മുഖേന ആയിരം കുടുബങ്ങൾക്ക് നൽകുന്നഅരി കിറ്റുകൾ ലുലു ഇന്ത്യ ഡയറക്ടർ എം.എം. നിഷാദ് കൈമാറുന്നു. ലുലു ഗ്രൂപ്പ് മീഡിയകോ-ഓർഡിനേറ്റർ എൻ.ബി. സ്വരാജ് തുടങ്ങിയവർ സമീപം.

ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി ഓണം പ്രമാണിച്ച് കൊച്ചുകടവന്ത്ര അംബേദ്കർ സോഷ്യൽവർക്ക് ചാരിറ്റബിൾ സൊസൈറ്റി മുഖേന ആയിരം കുടുബങ്ങൾക്ക് നൽകുന്ന അരി കിറ്റുകൾ ലുലു ഇന്ത്യ ഡയറക്ടർ എം.എം. നിഷാദ് കൈമാറുന്നു. ലുലു ഗ്രൂപ്പ് മീഡിയകോ-ഓർഡിനേറ്റർ എൻ.ബി. സ്വരാജ് തുടങ്ങിയവർ സമീപം.

 

കൊച്ചി : ലുലു ഗ്രൂപ്പ് ചെയർമാൻ പദ്മശ്രീ എം. എ. യൂസഫലി ആയിരം പാവപ്പെട്ട കുടുംബങ്ങൾക്ക് ഓണമുണ്ണാൻ അരി നൽകി. കൊച്ചുകടവന്ത്ര അംബേദ്കർ സോഷ്യൽവർക്ക് ചാരിറ്റബിൾ സൊസൈറ്റി മുഖേന തെരഞ്ഞെടുക്കപ്പെട്ട നിർധനരായ ആയിരം കുടുംബങ്ങൾക്കാണ് ഓണത്തിന് അഞ്ചു കിലേഗ്രാം വീതം അരി നൽകുന്നത്.

കഴിഞ്ഞ മൂന്നുവർഷമായി ഓണത്തിനും അംബേദ്കർ ജയന്തി ദിനത്തിലും അഞ്ചുകിലോവീതം അരി 500 പേർക്കായിരുന്നുവെങ്കിൽ ഇത്തവണ അംബേദ്കർ സൊസൈറ്റിയുടെ അഭ്യർത്ഥനയെ തുടർന്ന് എം.എ. യൂസഫലി ആയിരം പേർക്കായി വർധിപ്പിച്ചു.

കുടുംബശ്രീ മുഖേനയാണ് ആയിരം കുടുംബങ്ങളെ അംബേദ്കർ സൊസൈറ്റി തെരഞ്ഞെടുക്കുന്നത്. കുമ്പള ഗ്രാമപഞ്ചായത്തിലെ നാലു വാർഡുകളിൽ നിന്നും കൊച്ചി കോർപ്പറേഷനിലെ നാലുവാർഡുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടവർക്കാണ്. അരി നൽകുന്നത്. ലുലുമാളിൽ നടന്ന ചടങ്ങിൽ ലുലുഗ്രൂപ്പ് ഇന്ത്യഡയറക്ടർ എം.എ. നിഷാദ് അംബേദ്കർ സൊസൈറ്റി ഭാരവാഹികളായ എം.കെ. ഗോപാലകൃഷ്ണൻ, ഇ.കെ. ഹരിഹരൻ, ശ്രീദേവി കാർത്തികേയൻ, മിനി എബ്രഹാം, സുലഭ സുധൻ എന്നിവർക്ക് അരി കൈമാറി.

TAGS: M A Yusuf Ali |