കല്യാൺ ജൂവലേഴസ് – ഹാബിറ്റാറ്റ് ഫോർ ഹ്യുമാനിറ്റി ഇന്ത്യ പാർപ്പിട പദ്ധതി

Posted on: July 31, 2016
ഒഡീഷ, ആന്ധ്രാപ്രദേശ്, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിലെ പാവങ്ങൾക്കു വീടുകൾ നിർമ്മിച്ചുനൽകുന്നതിനുള്ള  സമ്മതപത്രം കല്യാൺ ജൂവലേഴ്‌സ് സിഎംഡി ടി. എസ്. കല്യാണരാമൻ ഹാബിറ്റാറ്റ് ഫോർ ഹ്യുമാനിറ്റി ഏഷ്യാ പസഫിക് റിസോഴ്‌സ് ഡെവലപ്പ്‌മെന്റ് ഡയറക്ടർ ജോസഫ് സ്‌കറിയയ്ക്കു കൈമാറുന്നു. ഹാബിറ്റാറ്റ് ഫോർ ഹ്യുമാനിറ്റി എം.ഡി. രാജൻ സാമുവൽ സമീപം.

തൃശൂർ : കല്യാൺ ജൂവലേഴ്‌സ് ഒഡീഷ, ആന്ധ്രാപ്രദേശ്, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിലെ വരുമാനം കുറഞ്ഞവരും പാർശ്വവത്ക്കരിക്കപ്പെട്ടതുമായ കുടുംബങ്ങൾക്കായി 2000 വീടുകൾ നിർമിച്ചുനൽകുന്നതിനായി ഹാബിറ്റാറ്റ് ഫോർ ഹ്യുമാനിറ്റി ഇന്ത്യയുമായി കരാറിൽ ഒപ്പുവെച്ചു. ബിസിനസ് നടത്തുന്ന സ്ഥലങ്ങളിലെ സമൂഹങ്ങൾക്ക് പിന്തുണ നൽകുന്നതിനുള്ള ഉദ്യമത്തിന്റെ ഭാഗമായുള്ള ഈ പദ്ധതിക്കായി കല്യാൺ ജൂവലേഴ്‌സ് 20 കോടി രൂപ നൽകും.

പാവപ്പെട്ട കുടുംബങ്ങൾക്ക് പാർപ്പിടം നൽകി പട്ടിണി മാറ്റുന്നതിനായി ലാഭച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനയാണ് ഹാബിറ്റാറ്റ് ഫോർ ഹ്യുമാനിറ്റി. സമൂഹത്തിലെ താഴേത്തട്ടിലുള്ള ആളുകൾക്ക് പാർപ്പിടവും ശുചിത്വവും ഉറപ്പാക്കുന്നതിനായി ഇന്ത്യയിലെ 100 ജില്ലകളിൽ ഇംപാക്ട് 50-50 എന്ന പേരിൽ ഹാബിറ്റാറ്റ് ഫോർ ഹ്യുമാനിറ്റി ഇന്ത്യ നടപ്പാക്കുന്ന പുതിയ പദ്ധതിക്ക് പിന്തുണ നൽകുന്ന ഇന്ത്യയിലെ ആദ്യ കമ്പനിയാണ് കല്യാൺ ജൂവലേഴ്‌സ്.

കല്യാൺ ജൂവലേഴ്‌സ് ഹാബിറ്റാറ്റുമായി ചേർന്ന് ആദ്യഘട്ടത്തിൽ 750 വീടുകളും രണ്ടാം ഘട്ടത്തിൽ 1250 വീടുകളും നിർമിച്ചു നൽകും. അടുത്ത രണ്ടുവർഷത്തിനുള്ളിൽ രണ്ടായിരം വീടുകൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കല്യാൺ ജൂവലേഴ്‌സ് ചെയർമാനും മാനേജിംംഗ് ഡയറക്ടറുമായ ടി. എസ്. കല്യാണരാമൻ പറഞ്ഞു.