താജ് ഗ്രൂപ്പ് 10 വിവാന്ത ഹോട്ടലുകൾ തുറക്കാൻ ഒരുങ്ങുന്നു

Posted on: April 5, 2015

Taj-Vivanta-Dwarka-Big

മുംബൈ : താജ് ഗ്രൂപ്പ് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 10 വിവാന്ത ഹോട്ടലുകൾ തുറക്കാൻ ഒരുങ്ങുന്നു. ഗുവാഹട്ടിയിലും അമൃതസറിലും ഈ വർഷം വിവാന്ത ഹോട്ടലുകൾ തുറക്കും. വിവാന്ത ശ്രേണിയിൽ 40 ഹോട്ടലുകളാണ് ലക്ഷ്യമെന്ന് താജ് ഹോട്ടൽസ് ആൻഡ് റിസോർട്‌സ് ചീഫ് ഓപറ്റേിംഗ് ഓഫീസർ വീർ വിജയ സിംഗ് പറഞ്ഞു.

പഞ്ചനക്ഷത്ര ഹോട്ടൽ ശൃംഖലയായ വിവാന്ത മിഡിൽഈസ്റ്റിലേക്കും അഫ്രിക്കയിലേക്കും പ്രവർത്തനം വ്യാപിപ്പിക്കും. വിവാന്ത ശ്രേണിയിലെ ഏറ്റവും പുതിയ ഹോട്ടൽ മാർച്ച് അവസാനവാരം ന്യൂഡൽഹി ദ്വാരകയിൽ തുറന്നു. 250 മുറികളുള്ള ഹോട്ടലിന് 380 കോടി രൂപയാണ് മുതൽ മുടക്ക്. ഡൽഹി മെട്രോയുടെ ഏഴ് ഏക്കർ സ്ഥലത്താണ് വിവാന്ത ഹോട്ടൽ സ്ഥാപിച്ചിട്ടുള്ളതെന്ന് വീർ വിജയ സിംഗ് പറഞ്ഞു.