അതിസമ്പന്നരായ മലയാളികളിൽ എം എ യൂസഫലി ഒന്നാമത്

Posted on: March 3, 2015

Yusaf-Ali-2015-big

ദുബൈ : ഫോബ്‌സ് മാസിക തയാറാക്കിയ അതിസമ്പന്നരുടെ ലിസ്റ്റിൽ മലയാളികളിൽ ഒന്നാമത് പദ്മശ്രീ എം എ യൂസഫലി. യൂസഫലി ഉൾപ്പടെ ആകെ ഏഴ് മലയാളികളാണ് പട്ടികയിലുള്ളത്. 2.5 ബില്യൺ ഡോളർ (15,000 കോടി രൂപ) ആസ്തിയോടെ ആഗോളതലത്തിൽ 737 ആണ് യൂസഫലിയുടെ സ്ഥാനം. കഴിഞ്ഞ വർഷം 2.4 ബില്യൺ ഡോളറായിരുന്നു ആസ്തി.

രവി പിള്ള 2.4 ബില്യൺ (14,000 കോടി രൂപ) ആസ്തിയുമായി ആഗോളതലത്തിൽ 782 സ്ഥാനത്തുണ്ട്. സണ്ണി വർക്കി 2 ബില്യൺ (12,000 കോടി രൂപ) 949 സ്ഥാനം, ക്രിസ് ഗോപാലകൃഷ്ണൻ 1.9 ബില്യൺ (11,400 കോടി രൂപ) 1044 സ്ഥാനം, എസ്. ഡി. ഷിബുലാൽ 1.2 ബില്യൺ (7,200 കോടി രൂപ) 1605 സ്ഥാനം, ആസാദ് മൂപ്പൻ 1.1 ബില്യൺ (6,600 കോടി രൂപ) സ്ഥാനം 1638, ടി.എസ്. കല്യാണരാമൻ 1.1 ബില്യൺ (6,600 കോടി രൂപ) സ്ഥാനം 1712.

പട്ടികയിൽ ഒന്നാമനായ ബിൽ ഗേറ്റ്‌സിന് 79.2 ബില്യൺ ഡോളറാണ് ആസ്തി. കാർലോസ് സ്ലിം (77.1 ബില്യൺ ഡോളർ), വാറൻ ബഫറ്റ് (72.7 ബില്യൺ ഡോളർ) എന്നിവരാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനത്ത്. ഇന്ത്യക്കാരിൽ ഒന്നാമൻ മുകേഷ് അംബാനിയാണ്. ആസ്തി 21 ബില്യൺ ഡോളർ ( 1.26 ലക്ഷം കോടി രൂപ). ആഗോള പട്ടികയിൽ 39 ാം സ്ഥാനമാണ് മുകേഷ് അംബാനിക്കുള്ളത്.