ഇൻഫോസിസ് ഐടി സെക്ടറിന്റെ വളർച്ചാനിരക്ക് മറികടക്കുമെന്ന് സിക്ക

Posted on: January 18, 2015

Vishal-Sikka-Infosys-B

ഇൻഫോസിസ് അടുത്ത 18-30 മാസത്തിനുള്ളിൽ ഐടി സെക്ടറിന്റെ ശരാശരി വളർച്ചനിരക്കിനെ മറികടക്കുമെന്ന് ഇൻഫോസിസ് സിഇഒ വിശാൽ സിക്ക. 8 ബില്യണിലധികം വരുമാനം ഇൻഫോസിസ് എല്ലാ ക്വാർട്ടറിലും നില മെച്ചപ്പെടുത്തിവരികയാണ്. നടപ്പുവർഷത്തെ മൂന്നാം ക്വാർട്ടർഫലങ്ങൾ അതാണ് സൂചിപ്പിക്കുന്നതെന്നും സിക്ക പറഞ്ഞു.

നാരായണമൂർത്തി ഇൻഫോസിസിന്റെ ദ്രുതവളർച്ചയ്ക്ക് 2013 ജൂൺ മുതൽ മൂന്നു വർഷ കാലയളവാണ് നിശ്ചയിച്ചിരുന്നത്. ദൗത്യം പകുതി പിന്നിട്ടു കഴിഞ്ഞു. നാസ് കോം 2014-15 ൽ 13-15 ശതമാനം സോഫ്റ്റ് വേർ കയറ്റുമതിയാണ് പ്രതീക്ഷിക്കുന്നത്. മുൻ വർഷം 13 ശതമാനമായിരുന്നു വളർച്ച.

ഡോളർ അടിസ്ഥാനത്തിൽ ഇൻഫോസിസ് 7-9 ശതമാനവും രൂപ അടിസ്ഥാനത്തിൽ 5.6 – 7.6 ശതമാനം വരുമാന വളർച്ചയുമാണ് ഇൻഫോസിസ് നടപ്പുവർഷം പ്രതീക്ഷിക്കുന്നത്. മൂന്നാം ക്വാർട്ടറിൽ സംയോജിത അറ്റാദായത്തിൽ 13 ശതമാനം വളർച്ചയാണ് നേടിയത്.

TAGS: Infosys | Vishal Sikka |