റിലയൻസ് ഗുജറാത്തിൽ ഒരു ലക്ഷം കോടി മുതൽമുടക്കും

Posted on: January 11, 2015

Mukesh-Ambani-big-2015-a

റിലയൻസ് ഗ്രൂപ്പ് ഗുജറാത്തിൽ ഒരു ലക്ഷം കോടി രൂപ മുതൽമുടക്കുമെന്ന് മുകേഷ് അംബാനി പ്രഖ്യാപിച്ചു. ഏഴാമത് വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയുടെ ഉദ്ഘാടന സമ്മേളനത്തിലാണ് മുകേഷ് അംബാനിയുടെ പ്രഖ്യാപനം. എന്നാൽ നിക്ഷേപം ഏതെല്ലാം മേഖലകളിലാണെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല. ലോകത്തിലെ ഏറ്റവും വലിയ റിഫൈനറി റിലയൻസ് സ്ഥാപിച്ചിട്ടുള്ളത് ജാംനഗറിലാണ്.

ആദിത്യബിർള ഗ്രൂപ്പ് ഗുജറാത്തിൽ 20,000 കോടി രൂപയുടെ മുതൽമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. സിമന്റ്, കെമിക്കൽ പ്ലാന്റുകളുടെ വികസനത്തിനാണ് പുതിയ മൂലധന നിക്ഷേപമെന്ന് ആദിത്യബിർള ഗ്രൂപ്പ് അറിയിച്ചു.