ഇൻഫോസിസിന് 3250 കോടി അറ്റാദായം

Posted on: January 9, 2015

Vishal-Sikka-Infosys-B

ഇൻഫോസിസിന് 2014 ഒക്‌ടോബർ – ഡിസംബർ ക്വാർട്ടറിൽ 3,250 കോടി രൂപ അറ്റാദായം. മുൻവർഷം ഇതേ കാലളവിനേക്കാൾ 5 ശതമാനം വളർച്ചകൈവരിച്ചു. വിറ്റുവരവ് മൂൻവർഷം മൂന്നാംക്വാർട്ടറിലെ 13,342 കോടിയിൽ നിന്ന് 3.4 ശതമാനം വർധിച്ച് 13,796 കോടിയായി. നടപ്പുവർഷം മൂന്നാം ക്വാർട്ടറിൽ 59 പുതിയ ഇടപാടുകാരെ കണ്ടെത്തി. വിപണി വിലയിരുത്തലിനേക്കാൾ മികച്ച ഫലമാണ് ഇൻഫോസിസ് പുറത്തുവിട്ടിട്ടുള്ളത്.

ഇൻഫോസിസ് സ്വീകരിച്ച പുതിയ നയങ്ങൾക്കുള്ള അംഗീകാരമാണ് മികച്ച പ്രവർത്തനഫലമെന്ന് സിഇഒ വിശാൽ സിക്ക പറഞ്ഞു. ഉയർന്ന മാർജിനുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഓട്ടോമേഷൻ എന്നീ മേഖലകൾക്കാണ് കമ്പനി ഇപ്പോൾ ഊന്നൽ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.