വിപ്രോയ്ക്ക് 2500 കോടിയുടെ സ്വിസ് ഐടി കരാർ

Posted on: January 8, 2015

WIPRO-Campus-big

വിപ്രോയ്ക്ക് സ്വിസ് എൻജിനീയറിംഗ് കമ്പനിയായ എബിബിയിൽ നിന്നും 2534 കോടി രൂപയുടെ (400 മില്യൺ ഡോളർ) ഐടി കരാർ ലഭിച്ചു. പുതുവർഷത്തിൽ വിപ്രോയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഓർഡറാണ്.

2014 മെയ് മാസത്തിൽ ജപ്പാനിലെ ഫാർമ കമ്പനിയായ തക്കെഡ യിൽ നിന്ന് 400 മില്യൺ ഡോളറിന്റെയും ജൂലൈയിൽ കാനേഡിയൻ യൂട്ടിലിറ്റി കമ്പനിയായ അറ്റ്‌കോ യിൽ നിന്ന് 1.2 ബില്യൺ ഡോളറിന്റെയും കരാർ വിപ്രോയ്ക്ക് ലഭിച്ചിരുന്നു.

എബിബിയുടെ ബിസിനസ് ആപ്ലിക്കേഷനുകൾ ക്ലൗഡിലേക്ക് മാറ്റുന്നതു ഉൾപ്പടെയുള്ള ജോലികളാണ് അഞ്ച് വർഷത്തേക്ക് വിപ്രോ ഏറ്റെടുക്കുന്നത്. ക്ലൗഡ്കംപ്യൂട്ടിംഗ് രംഗത്ത് കൂടുതൽ ഓർഡറുകൾ വിപ്രോയെ തേടിയെത്തുമെന്ന് ഇൻഫ്രസ്ട്രക്ചർ മാനേജ്‌മെന്റ് സർവീസസ് ചീഫ് എക്‌സിക്യൂട്ടീവ് ജി. കെ. പ്രസന്ന പറഞ്ഞു.

TAGS: ABB | Wipro |