എയർ ഏഷ്യ വിമാനം തകർന്നതായി സംശയം

Posted on: December 28, 2014

Air-Asia-Flight-path-Big

ഇന്നു രാവിലെ കാണാതായ എയർഏഷ്യ വിമാനം ജാവകടലിടുക്കിൽ വീണ് തകർന്നതായി സംശയം. മോശം കാലാസ്ഥയിൽ വിമാനം തകർന്നിരിക്കാമെന്നാണ് വ്യോമയാനവൃത്തങ്ങളുടെ നിഗമനം. കാണാതായ വിമാനത്തിനു വേണ്ടിയുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്. ഇന്തോനേഷ്യയുടെ രണ്ടു വിമാനങ്ങളും സിംഗപ്പൂർ വ്യോമസേനയുടെ സി-130 വിമാനവും നാവികസേനയും തെരച്ചിലിൽ പങ്കെടുക്കുന്നുണ്ട്. രക്ഷാപ്രവർത്തനങ്ങൾക്ക് മലേഷ്യയും ഇന്ത്യയും സഹായവാഗ്ദാനം നൽകിയിട്ടുണ്ട്.

ഞായറാഴ്ച രാവിലെ ഇന്തോനേഷ്യയിലെ സുരബായയിൽ നിന്നും സിംഗപ്പൂരിലേക്ക് പുറപ്പെട്ട വിമാനത്തിൽ 155 യാത്രക്കാരും 7 വിമാനജോലിക്കാരും ഉൾപ്പടെ 162 പേരാണുണ്ടായിരുന്നത്. ഇവരിൽ 138 മുതിർന്നവരും 16 കുട്ടികളും ഒരു നവജാത ശിശുവും ഉൾപ്പെടുന്നു.

ടേക്ക്ഓഫ് ചെയ്ത് ഒരു മണിക്കൂറിനുളളിൽ പ്രാദേശികസമയം 6.17 ന് ശേഷം ജക്കാർത്ത എയർട്രാഫിക് കൺട്രോളുമായുള്ള ബന്ധം നഷ്ടമാകുകയായിരുന്നു. സിംഗപ്പൂർ സമയം രാവിലെ 8.30 ന് ചാംഗി വിമാനത്താവളത്തിൽ ലാൻഡ് ചെയ്യേണ്ടതായിരുന്നു. 155 യാത്രക്കാരും 7 വിമാനജീവനക്കാരും ഉൾപ്പടെ 162 പേരാണ് എയർബസ് എ 320-200 വിമാനത്തിലുണ്ടായിരുന്നത്. എയർഏഷ്യ ഇന്തോനേഷ്യയുടെ QZ 8501 ഫ്‌ളൈറ്റാണ് അപ്രത്യക്ഷമായത്.