സ്‌പൈസ്‌ജെറ്റ് ആഭ്യന്തര സർവീസുകൾ നിർത്തി

Posted on: December 17, 2014

Spicejet-Closed-Counters-Bi

എണ്ണക്കമ്പനികൾ ഇന്ധനവിതരണം നിർത്തിയതോടെ സ്‌പൈസ്‌ജെറ്റ് ആഭ്യന്തര സർവീസുകൾ നിർത്തി. ഇന്നലെ രാവിലെ മുതലാണ് ഇന്ത്യൻ ഓയിൽ കോർപറേഷനും ഹിന്ദുസ്ഥാൻ പെട്രോളിയവും ഭാരത് പെട്രോളിയവും സ്‌പൈസ്‌ജെറ്റിന് എടിഎഫ് നൽകുന്നത് നിർത്തിവച്ചത്. ഡൽഹി, മുംബൈ, ഹൈദരബാദ് എന്നിവിടങ്ങളിൽ നിന്നുള്ള സർവീസുകൾ മുടങ്ങിയതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. കൊച്ചിയിൽ നിന്ന് ഓപറേറ്റ് ചെയ്യേണ്ടിയിരുന്ന 13 ഫ്‌ളൈറ്റുകളും ഇന്നലെ മുടങ്ങി.

സ്‌പൈസ്‌ജെറ്റിന് 15 ദിവസത്തെ ക്രെഡിറ്റ് നൽകണമെന്ന നിലപാടിലാണ് വ്യോമയാനമന്ത്രാലയം. 14 കോടി രൂപയാണ് എണ്ണക്കമ്പനികൾക്ക് സ്‌പൈസ്‌ജെറ്റ് നൽകേണ്ട കുടിശിക. എയർപോർട്ട് അഥോറിട്ടി ഓഫ് ഇന്ത്യയ്ക്ക് 200 കോടിയും എയർപോർട്ട് ഓപറേറ്റർമാർക്ക് 80 കോടിയും സ്‌പൈസ്‌ജെറ്റ് കൊടുത്തുതീർക്കാനുണ്ട്. ജീവനക്കാരുടെ ശമ്പളം, ഫ്‌ളൈറ്റ് കിച്ചണുകൾക്കു നൽകേണ്ട ഭക്ഷണവില തുടങ്ങിയ ബാധ്യതകൾ വേറെയുമുണ്ട്.