സ്‌പൈസ്‌ജെറ്റ് പ്രതിസന്ധി ബോയിംഗ് വിഷമവൃത്തത്തിൽ

Posted on: December 11, 2014

Boeing-737-Max-Big

സ്‌പൈസ് ജെറ്റ് സാമ്പത്തിക പ്രതിസന്ധിയിലായതോടെ 42 ബോയിംഗ് 737 മാക്‌സ് വിമാനങ്ങൾ വാങ്ങാൻ നൽകിയ ഓർഡറിന്റെ ഭാവിയെപ്പറ്റി ആശങ്ക. 4.4 ബില്യൺ ഡോളറിന്റേതാണ് കരാർ. ഓർഡർ അനുസരിച്ച് 2018 അവസാനത്തോടെ വിമാനങ്ങളുടെ ഡെലിവറി ആരംഭിക്കേണ്ടതാണ്. എന്നാൽ ഇപ്പോഴത്തെ അവസ്ഥയിൽ കരാർ കാൻസൽചെയ്യേണ്ടി വരുമോയെന്നാണ് ബോയിംഗ് വൃത്തങ്ങളുടെ ആശങ്ക.

സ്‌പൈസ്‌ജെറ്റ് ഫ്‌ലീറ്റിൽ 37 ബോയിംഗ് വിമാനങ്ങളാണ് ഉണ്ടായിരുന്നത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് അടുത്തയിടെ വിമാനങ്ങളുടെ എണ്ണം 22 ആയി കുറച്ചു.

2017 ലാണ് ബോയിംഗ് 737 മാക്‌സ് എയർക്രാഫ്റ്റുകളുടെ ഡെലിവറി തുടങ്ങുന്നത്. ഇതേവരെ 2,500 ഓളം 737 മാക്‌സ് വിമാങ്ങൾക്കുള്ള ഓർഡറാണ് ബോയിംഗിന് ലഭിച്ചിട്ടുള്ളത്. ബോയിംഗിന്റെ ചരിത്രത്തിൽ ഇന്നേവരെ ഒരു ഓർഡറും റദ്ദാക്കേണ്ടി വന്നിട്ടില്ല.