വിജയ് മല്യയ്ക്ക് എംസിഎഫ് ചെയർമാൻ സ്ഥാനം നഷ്ടമായി

Posted on: December 1, 2014

Vijay-Mallya-MCF-chairman-B

വിജയ് മല്യയ്ക്ക് മാംഗളൂർ കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്‌സ് ചെയർമാൻ സ്ഥാനം നഷ്ടമായി. വിജയ് മല്യ ഡയറക്ടർ ബോർഡിൽ നിന്നും രാജിവച്ചതായി എംസിഎഫ്, സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളെ അറിയിച്ചിട്ടുണ്ട്. വിജയ് മല്യ മാറാനുള്ള കാരണം എംസിഎഫ് വ്യക്തമാക്കിയിട്ടില്ല.

മനപ്പൂർവമുള്ള കുടിശികക്കാരനായി പ്രഖ്യാപിക്കാനുള്ള ബാങ്കുകളുടെ നീക്കമാണ് എംസിഎഫ് ബോർഡിൽ നിന്നും പിൻമാറാൻ മല്യയെ നിർബന്ധിതനാക്കിയത്. മല്യയ്ക്ക് പകരം അഡ്വൻസ് ഗ്രൂപ്പിലെ സരോജ് പോഡർ മാംഗളൂർ കെമിക്കൽസ് ഡയറക്ടർ ബോർഡിലെത്തിയേക്കുമെന്ന് സൂചനയുണ്ട്.

ദീപക് ഫെർട്ടിലൈസേഴ്‌സ് മല്യയുടെ നിയന്ത്രണത്തിൽ നിന്നും എംസിഎഫ് ഏറ്റെടുക്കാൻ നേരത്തെ ശ്രമം നടത്തിയിരുന്നു. 3,250 കോടി രൂപ വിറ്റുവരവുള്ള മാംഗളൂർ കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്‌സിൽ മല്യയുടെ യുബി ഗ്രൂപ്പിന് 21.97 ശതമാനം ഓഹരിപങ്കാളിത്തമുണ്ട്.