ഇൻഫോസിസ് മൂലധം ഇരട്ടിയാക്കുന്നു

Posted on: November 22, 2014

Infosys-Big-b

ഇൻഫോസിസ് ഓഹരിമൂലധനം 300 കോടിയിൽ നിന്ന് 600 കോടിയായി വർധിപ്പിക്കാൻ തീരുമാനിച്ചു. അഞ്ചു രൂപ മുഖവിലയുള്ള 60 കോടി ഓഹരികൾ 120 കോടി ഓഹരികളായി വർധിപ്പിക്കും. കടബാധ്യതകളില്ലാത്ത ഇൻഫോസിസിന് 2014 മാർച്ചിൽ 41,806 കോടിയുടെ കരുതൽധനമുണ്ട്. ഈ ആകർഷണീയതയാണ് നിക്ഷേപകരെ ഇൻഫോസിസിൽ മുതൽമുടക്കാൻ പ്രേരിപ്പിക്കുന്നത്.

ഇൻഫോസിസിൽ നേരിട്ടുള്ള വിദേശ നിക്ഷേപം ജൂലൈ-സെപ്റ്റംബർ ക്വാർട്ടറിൽ 42.67 ശതമാനമായി വർധിച്ചു. എപ്രിൽ- ജൂൺ ക്വാർട്ടറിൽ 41.58 ശതമാനമായിരുന്നു. 2005 മാർച്ചിലായിരുന്ന ഏറ്റവും കൂടുതൽ വിദേശനിക്ഷേപമുണ്ടായിരുന്നത് – 42.87 ശതമാനം. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളുടെ ഓഹരിവിഹിതം 14.48 ശതമാനം. ഇതോടെ ഓഹരമൂലധനത്തിന്റെ 57.15 ശതമാനവും നിക്ഷേപസ്ഥാപനങ്ങളുടെ നിയന്ത്രണത്തിലായി.