നരേന്ദ്രമോദി മന്ത്രിസഭ വികസിപ്പിച്ചു

Posted on: November 9, 2014

Manohar-Parrikar-with-Presi

പ്രധാനമന്ത്രി നരേന്ദ്രമോദി 21 പുതിയ മന്ത്രിമാരെ ഉൾപ്പെടുത്തി മന്ത്രിസഭ വികസിപ്പിച്ചു. മുൻ ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ, സുരേഷ് പ്രഭു, ജെ പി നദ്ദ, ബീരേന്ദ്രർ സിംഗ് എന്നിവർ കാബിനറ്റ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ഗോവയിൽ നിന്നുള്ള ആദ്യ കാബിനറ്റ് മന്ത്രിയാണ് പരീക്കർ.

New-Cabinetministers-big

ഭണ്ഡാരു ദത്താത്രേയ, രാജീവ് പ്രതാപ് റൂഡി, മഹേഷ് ശർമ്മ എന്നിവർ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരാണ്. മുക്താർ അബാസ് നഖ്‌വി, രാംകൃപാൽ യാദവ്, ഹരിഭായ് പ്രതിഭായ് ചൗധരി, സൻവർ ലാൽ ജാട്ട്, മോഹൻഭായ് കല്യാൺജിഭായ് ഖുണ്ഡാരിയ, ഗിരിജ സിംഗ്, ഹൻസരാജ് ഗംഗാറാം അഹിർ, റാം ശങ്കർ ഘട്ടാരിയ, വൈ. എസ്. ചൗധരി, ജയന്ത് സിൻഹ, രാജ്യവർധൻ എസ്. റാത്തോർ, ബാബുൽ സുപ്രിയോ, സാധ്വി നിരഞ്ജൻ ജ്യോതി, വിജയ് സമ്പാല എന്നിവർ സഹമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.

ശിവസേനയിലെ സുരേഷ് പ്രഭു കാബിനറ്റ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ അനിൽ ദേശായിയോട് മുംബൈയിലേക്ക് മടങ്ങാൻ സേന നേതൃത്വം ആവശ്യപ്പെട്ടു. ശിവസേന-ബിജെപി അസ്വാരസ്യങ്ങളാണ് അനിൽ ദേശായിക്ക് അവസാന നിമിഷം മന്ത്രിസ്ഥാനം നഷ്ടപ്പെടാൻ ഇടയാക്കിയത്.

രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജി പുതിയ മന്ത്രിമാർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. 66 അംഗ കേന്ദ്രമന്ത്രിസഭയിൽ പ്രധാനമന്ത്രി ഉൾപ്പടെ 23 പേർ കാബിനറ്റ് റാങ്കുള്ളവരാണ്. സഹമന്ത്രിമാരിൽ 10 പേർ സ്വതന്ത്രചുമതലയുള്ളവരാണ്.