റിസര്‍വ് ബാങ്ക് 46.7 ടണ്‍ സ്വര്‍ണ്ണം വാങ്ങുന്നു

Posted on: April 25, 2019


ന്യൂഡല്‍ഹി : റിസര്‍വ് ബാങ്ക് സ്വര്‍ണ്ണത്തിന്റെ കരുതല്‍ നിക്ഷേപം വര്‍ധിപ്പിക്കാനൊരുങ്ങുന്നു. ഡോളറിലുള്ള വിദേശനാണ്യ കരുതല്‍ ശേഖരം കുറയ്ക്കാനും യു എസ് ഡോളറിന് ഇന്ത്യന്‍ കറന്‍സിയുടെ മേലുള്ള സ്വാധീനം പരിമിതപ്പെടുത്താനുമാണ് ആര്‍ബിഐയുടെ ഉദ്ദേശ്യം. നടപ്പ് വര്‍ഷം ഇതിനായി 46.7 ടണ്‍ (1.5 ദശലക്ഷം ഔണ്‍സ്) സ്വര്‍ണ്ണം.

യുഎസുമായുള്ള വ്യാപാര കമ്മി ഉയരുന്നതും യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് വര്‍ധിപ്പിക്കുന്നത് മരവിപ്പിച്ചതുമാണ് ആര്‍ബിഐയെ ഡോളറില്‍ നിന്ന് സ്വര്‍ണ്ണത്തിലേക്ക് ചുവടുമാറ്റാന്‍ പ്രേരിപ്പിക്കുന്നത്.