കേരളത്തിൽ 65 ശതമാനത്തിലേറെ പോളിംഗ്

Posted on: April 23, 2019

കൊച്ചി : വോട്ടിംഗ് ഔദ്യോഗികമായി അവസാനിക്കാൻ കേവലം ഒന്നര മണിക്കൂർ അവശേഷിക്കെ സംസ്ഥാനത്ത് 65.35 പേർ വോട്ട് രേഖപ്പെടുത്തി. വയനാട്ടിൽ 72.48 ശതമാനമാണ് പോളിംഗ്. എറണാകുളത്താണ് ഏറ്റവും കുറവ് പോളിംഗ് 60.06 ശതമാനം.

തിരുവനന്തപുരം 61.22 ശതമാനം, ആറ്റിങ്ങൽ 62.78 ശതമാനം, കൊല്ലം 60.78 ശതമാനം, പത്തനംതിട്ട 65.41 ശതമാനം, മാവേലിക്കര 60.40 ശതമാനം, ആലപ്പുഴ 61.08 ശതമാനം, കോട്ടയം 62.37 ശതമാനം, ഇടുക്കി 64.12 ശതമാനം, എറണാകുളം 60.06 ശതമാനം, ചാലക്കുടി 62.27 ശതമാനം,

തൃശൂർ 65.90 ശതമാനം, ആലത്തൂർ 63.12 ശതമാനം, പാലക്കാട് 66.06 ശതമാനം, പൊന്നാനി 60.96 ശതമാനം, മലപ്പുറം 60.21 ശതമാനം, കോഴിക്കോട് 61.33 ശതമാനം, വയനാട് 72.48 ശതമാനം, വടകര 61.49 ശതമാനം, കണ്ണൂർ 69.77 ശതമാനം, കാസർഗോഡ് 64.83 ശതമാനം എന്നിങ്ങനെയാണ് പോളിംഗ് നിരക്ക്.