കണ്ണൂരിലും വയനാട്ടിലും 60 ശതമാനത്തിലേറെ പോളിംഗ്

Posted on: April 23, 2019

തിരുവനന്തപുരം : ലോകസഭ തെരഞ്ഞെടുപ്പിന്റെ വോട്ടിംഗ് എട്ട് മണിക്കൂർ പിന്നിടുമ്പോൾ കണ്ണൂരിലും വയനാട്ടിലും 60 ശതമാനത്തിലേറെ പോളിംഗ്. വൈകുന്നേരം ആറു മണി വരെയാണ് പോളിംഗ്. വോട്ടെടുപ്പിനിടെ ഒരു സ്ത്രീ ഉൾപ്പടെ 8 പേർ കുഴഞ്ഞുവീണു മരിച്ചു.

തിരുവനന്തപുരം 55.00 ശതമാനം, ആറ്റിങ്ങൽ 54.73 ശതമാനം, കൊല്ലം 55.47 ശതമാനം, പത്തനംതിട്ട 57.32 ശതമാനം, മാവേലിക്കര 52.23 ശതമാനം, ആലപ്പുഴ 55.04 ശതമാനം, കോട്ടയം 55.02 ശതമാനം, ഇടുക്കി 56.10 ശതമാനം, എറണാകുളം 54.50 ശതമാനം, ചാലക്കുടി 58.57 ശതമാനം,

തൃശൂർ 56.06 ശതമാനം, ആലത്തൂർ 53.72 ശതമാനം, പാലക്കാട് 55.85 ശതമാനം, പൊന്നാനി 51.30 ശതമാനം, മലപ്പുറം 53.61 ശതമാനം, കോഴിക്കോട് 55.12 ശതമാനം, വയനാട് 60.02 ശതമാനം, വടകര 57.82 ശതമാനം, കണ്ണൂർ 61.66 ശതമാനം, കാസർഗോഡ് 58.26 ശതമാനം എന്നിങ്ങനെയാണ് പോളിംഗ് നിരക്ക്.