വയനാട്ടിലും കൊല്ലത്തും കണ്ണൂരിലും 50 ശതമാനത്തിലേറെ പോളിംഗ്

Posted on: April 23, 2019

കൊച്ചി : ലോകസഭ തെരഞ്ഞെടുപ്പിന്റെ വോട്ടിംഗ് ഏഴ് മണിക്കൂർ പിന്നിടുമ്പോൾ കനത്ത പോളിംഗ് തുടരുന്നു. വയനാട്ടിലും കൊല്ലത്തും കണ്ണൂരിലും 50 ശതമാനത്തിലേറെ പോളിംഗ്. ഈ നില തുടർന്ന് പോളിംഗ് 80 ശതമാനത്തിലേറെയാവുമെന്നാണ് മുന്നണികളുടെ കണക്കുകൂട്ടൽ.

തിരുവനന്തപുരം 43.08 ശതമാനം, ആറ്റിങ്ങൽ 44.67 ശതമാനം, കൊല്ലം 51.43 ശതമാനം, പത്തനംതിട്ട 46.00 ശതമാനം, മാവേലിക്കര 44.59 ശതമാനം, ആലപ്പുഴ 45.03 ശതമാനം, കോട്ടയം 45.33 ശതമാനം, ഇടുക്കി 46.51 ശതമാനം, എറണാകുളം 42.03 ശതമാനം, ചാലക്കുടി 45.72 ശതമാനം,

തൃശൂർ 43.82 ശതമാനം, ആലത്തൂർ 43.32 ശതമാനം, പാലക്കാട് 46.28 ശതമാനം, പൊന്നാനി 40.28 ശതമാനം, മലപ്പുറം 41.17 ശതമാനം, കോഴിക്കോട് 40.76 ശതമാനം, വയനാട് 50.02 ശതമാനം, വടകര 41.81 ശതമാനം, കണ്ണൂർ 52.84 ശതമാനം, കാസർഗോഡ് 44.31 ശതമാനം എന്നിങ്ങനെയാണ് പോളിംഗ് നിരക്ക്.