കേരളത്തിൽ 43.98 ശതമാനം പോളിംഗ്

Posted on: April 23, 2019

തിരുവനന്തപുരം : ആദ്യ ആറര മണിക്കൂർ പിന്നിടുമ്പോൾ കേരളത്തിൽ 43.98 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. സ്ത്രീ വോട്ടർമാരുടെ നീണ്ട നിര എല്ലാ ബുത്തുകളിലും ദൃശ്യമാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട്, കണ്ണൂർ എന്നീ മണ്ഡലങ്ങളിൽ കനത്ത പോളിംഗ് ആണ് നടക്കുന്നത്. വോട്ടെടുപ്പിനിടെ കുഴഞ്ഞ് വീണ്ട് അഞ്ച് പേർ മരിച്ചു.

തിരുവനന്തപുരം 43.08 ശതമാനം, ആറ്റിങ്ങൽ 44.67 ശതമാനം, കൊല്ലം 43.07 ശതമാനം, പത്തനംതിട്ട 45.49 ശതമാനം, മാവേലിക്കര 44.25 ശതമാനം, ആലപ്പുഴ 46.01 ശതമാനം, കോട്ടയം 45.03 ശതമാനം, ഇടുക്കി 46.27 ശതമാനം, എറണാകുളം 42.03 ശതമാനം, ചാലക്കുടി 45.72 ശതമാനം,

തൃശൂർ 43.82 ശതമാനം, ആലത്തൂർ 43.32 ശതമാനം, പാലക്കാട് 46.28 ശതമാനം, പൊന്നാനി 38.81 ശതമാനം, മലപ്പുറം 41.17 ശതമാനം, കോഴിക്കോട് 40.76 ശതമാനം, വയനാട് 45.68 ശതമാനം, വടകര 41.81 ശതമാനം, കണ്ണൂർ 47.44 ശതമാനം, കാസർഗോഡ് 44.31 ശതമാനം എന്നിങ്ങനെയാണ് പോളിംഗ് നിരക്ക്.