കേരളത്തിൽ 21.97 ശതമാനം പോളിംഗ്

Posted on: April 23, 2019

തിരുവനന്തപുരം : ആദ്യ മൂന്നര മണിക്കൂർ പിന്നിടുമ്പോൾ കേരളത്തിൽ 21.97 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. ഇരുപത് മണ്ഡലങ്ങളിലായി 227 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. പത്തനംതിട്ട, കോട്ടയം, തൃശൂർ മണ്ഡലങ്ങളിലാണ് കനത്ത പോളിംഗ്.

തിരുവനന്തപുരം 19.33 ശതമാനം, ആറ്റിങ്ങൽ 18.87 ശതമാനം, കൊല്ലം 21.87 ശതമാനം, പത്തനംതിട്ട 22.96 ശതമാനം, മാവേലിക്കര 17.36 ശതമാനം, കോട്ടയം 23.99 ശതമാനം, ആലപ്പുഴ 18.58 ശതമാനം, ഇടുക്കി 21.86 ശതമാനം, എറണാകുളം 18.49 ശതമാനം, ചാലക്കുടി 19.15 ശതമാനം,

തൃശൂർ 23.50 ശതമാനം, പാലക്കാട് 21.93 ശതമാനം, ആലത്തൂർ 21.11 ശതമാനം, പൊന്നാനി 18.74 ശതമാനം, മലപ്പുറം 17.25 ശതമാനം, കോഴിക്കോട് 21.97 ശതമാനം, വയനാട് 22.25 ശതമാനം, വടകര 16.21 ശതമാനം, കണ്ണൂർ 20.17 ശതമാനം, കാസർഗോഡ് 20.75 ശതമാനം എന്നിങ്ങനെയാണ് പോളിംഗ് നിരക്ക്.