ലോകസഭ തെരഞ്ഞെടുപ്പ് ; വോട്ടെടുപ്പ് തുടങ്ങി

Posted on: April 23, 2019

കൊച്ചി : കേരളത്തിൽ ലോകസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തുടങ്ങി. രാവിലെ ഏഴു മണിക്ക് ആരംഭിച്ച വോട്ടെടുപ്പിൽ സംസ്ഥാനത്ത് ഇതേവരെ 8.92 ശതമാനം പേർ സമ്മതിദാനാവകാശം വിനിയോഗിച്ചു. കോവളം ചൊവ്വരയിലെ 151 ാം നമ്പർ ബൂത്തിൽ കൈപ്പത്തിക്ക് വോട്ട് ചെയ്യുമ്പോൾ തെളിയുന്നതിനെ തുടർന്ന് വോട്ടെടുപ്പ് നിർത്തിവെച്ചു. 76 പേർ വോട്ട് ചെയ്ത ശേഷമാണ് പിഴവ് ശ്രദ്ധയിൽപ്പെട്ടത്. ചേർത്തല കിഴക്കെ നാൽപത് ബുത്തിലും സമാനമായ പിഴവ് കണ്ടെത്തി.

ഗവർണർ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയ നിരവധി പ്രമുഖർ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.