ഒരു കോടി യാത്രക്കാരുമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം

Posted on: April 8, 2019

കൊച്ചി : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം തുടർച്ചയായി രണ്ടാം വർഷവും ഒരു കോടി യാത്രക്കാരെ കൈകാര്യം ചെയ്തു. 2018-19 ൽ 1,020,1089 യാത്രക്കാരാണ് കൊച്ചി വിമാനത്താവളം ഉപയോഗിച്ചത്. 2017-18 ൽ 1,011,9064 യാത്രക്കാരാണ് കൊച്ചി വഴി പറന്നത്. നെടുമ്പാശേരി വഴിയുള്ള യാത്രക്കാരിൽ 52.68 ലക്ഷം പേർ ആഭ്യന്തര വിമാനയാത്രക്കാരും 49.32 ലക്ഷം പേർ വിദേശയാത്രക്കാരുമായിരുന്നു. പ്രതിദിനം ശരാശരി 27,948 യാത്രക്കാരാണ് കൊച്ചി വിമാനത്താവളത്തിൽ എത്തുന്നത്.

കൊച്ചിയിൽ മൊത്തം 71,871 വിമാനങ്ങളാണ് ലാൻഡിംഗും ടേക്ക് ഓഫും നടത്തിയത്. തൊട്ടു മുൻവർഷം 69,665 വിമാനങ്ങളാണ് വന്നുപോയത്. കേരളത്തിലെ നാല് വിമാനത്താവളങ്ങളിലും കൂടി കഴിഞ്ഞ സാമ്പത്തികവർഷം 1.65 കോടി ആളുകളാണ് വിമാനയാത്ര നടത്തിയത്.