റിലയൻസ് ഇൻഡസ്ട്രീസിന്റെ വിപണിമൂല്യം 9 ലക്ഷം കോടി പിന്നിട്ടു

Posted on: April 1, 2019

മുംബൈ : റിലയൻസ് ഇൻഡസ്ട്രീസിന്റെ വിപണിമൂല്യം 9 ലക്ഷം കോടി പിന്നിട്ടു. ഓഹരിവില 1,407 രൂപയായതോടെയാണ് വിപണിമൂല്യം വർധിച്ചത്. ഓഹരിവില ഇന്നു മാത്രം മൂന്ന് ശതമാനത്തോളം ഉയർന്നിരുന്നു. ജനുവരി 17 ന് ശേഷം 24 ശതമാനമാണ് ഓഹരിവില വർധിച്ചത്.

2018 ഓഗസ്റ്റ് 23 ന് ആണ് മുകേഷ് അംബാനിയുടെ റിലയൻസിന്റെ വിപണിമൂല്യം 8 ലക്ഷം കോടി പിന്നിട്ടത്.പതിനായിരം കോടി രൂപയിൽ അധികം ത്രൈമാസ അറ്റാദായം നേടുന്ന കമ്പനിയാണ് റിലയൻസ് ഇൻഡസ്ട്രീസ്.