ടാറ്റാ മോട്ടോഴ്‌സിന് പത്ത് ലക്ഷം വാഹനങ്ങളുടെ റെക്കോർഡ് വില്പന

Posted on: March 28, 2019

മുംബൈ : ടാറ്റാ മോട്ടോഴ്‌സ് 2018 ൽ പത്ത് ലക്ഷത്തിലേറെ വാഹനങ്ങൾ വില്പന നടത്തി. ആഗോളതലത്തിൽ പ്രതിവർഷം പത്ത് ലക്ഷത്തിലേറെ വാഹനങ്ങൾ വിൽക്കുന്ന കമ്പനികളിൽ 16 ാം സ്ഥാനത്താണ് ടാറ്റാ മോട്ടോഴ്‌സ്. കാറുകളും യൂട്ടിലിറ്റി വാഹനങ്ങളും പിക്കപ്പ് ട്രക്കുകളും ഉൾപ്പടെ 2017 ൽ 0.986 ദശലക്ഷം യൂണിറ്റുകളാണ് ടാറ്റാ വില്പന നടത്തിയത്. അതിവേഗം വളരുന്ന 20 ഓട്ടോമൊബൈൽ കമ്പനികളിൽ മൂന്നാം സ്ഥാനത്താണ് ടാറ്റാ മോട്ടോഴ്‌സ്.

വോക്‌സ് വാഗൻ ഗ്രൂപ്പ്, ടൊയോട്ട, റിനോൾട്ട് – നിസാൻ എന്നീ കമ്പനികളാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്.

TAGS: Tata Motors |