ഇന്ത്യ ഉപഗ്രഹവേധ മിസൈൽ ശേഷി കൈവരിച്ചതായി പ്രധാനമന്ത്രി

Posted on: March 27, 2019

ന്യൂഡൽഹി : ഉപഗ്രഹവേധ മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങൾക്കു പിന്നാലെ ലോകത്ത് ഈ ശേഷി കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. മിഷൻ ശക്തി എന്ന ഈ ദൗത്യം മൂന്ന് മിനിട്ടിനുളളിൽ ലക്ഷ്യം നേടിയതായി പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യ ബഹിരാകാശത്തെ വൻ ശക്തിയായെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഡിആർഡിഒ തദേശീയമായാണ് ഉപഗ്രഹങ്ങളെ ആക്രമിക്കാനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചത്. കരയിലും കടലിലും ആകാശത്തും മാത്രമല്ല, ബഹിരാകാശത്തു നിന്നുമുള്ള ആക്രമണങ്ങൾ പ്രതിരോധിക്കാൻ ഇന്ത്യ പ്രാപ്തമാണ്. ഒരു രാജ്യത്തിനും എതിരെ മിസൈൽ പ്രയോഗിക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നില്ല. സുരക്ഷയ്ക്കു വേണ്ടിയുള്ള പ്രതിരോധനീക്കം മാത്രമാണിതെന്നും അദേഹം പറഞ്ഞു.