നരേഷ് ഗോയൽ ജെറ്റ് എയർവേസിൽ നിന്ന് പിൻമാറും ; ഇത്തിഹാദ് ഇനി നിക്ഷേപം നടത്തില്ല

Posted on: March 25, 2019

മുംബൈ : ജെറ്റ് എയർവേസ് സ്ഥാപകൻ നരേഷ് ഗോയലും പത്‌നി അനിത ഗോയലും ജെറ്റ് എയർവേസ് ബോർഡിൽ നിന്നും പിൻമാറും. ഔദ്യോഗിക പ്രഖ്യാപനം ഇന്നു ഉണ്ടായേക്കും. സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ട ജെറ്റ് എയർവേസിന്റെ 51 ശതമാനം ഓഹരികൾ, എസ് ബി ഐ യുടെ നേതൃത്വത്തിലുള്ള ബാങ്കിംഗ് കൺസോർഷ്യത്തിന്റെ നിയന്ത്രണത്തിലാണ്. എസ് ബി ഐ മുൻ ചെയർമാൻ ജാനകി ബല്ലബിനെ ജെറ്റ് ചെയർമാനായി നിയമിച്ചേക്കുമെന്ന് സൂചനകളുണ്ട്.

ജെറ്റ് എയർവേസിൽ ഇനി നിക്ഷേപം നടത്തില്ലെന്ന നിലപാടിലാണ് ഇത്തിഹാദ് എയർവേസ്. ജെറ്റ് എയർവേസിൽ ഇത്തിഹാദിന് 24 ശതമാനം ഓഹരിപങ്കാളിത്തമുണ്ട്. ജെറ്റ് എയർവേസ് ഡയറക്ടർ ബോർഡിൽ ഇത്തിഹാദിന് രണ്ട് ഡയറക്ടർമാരുണ്ട്.