ഗൂഗിളിന് 11,850 കോടി രൂപ പിഴ

Posted on: March 21, 2019

ബ്രസൽസ് : ഓൺലൈൻ പരസ്യമേഖലയിലെ മത്സരം തടഞ്ഞതിന് യൂറോപ്യൻ കോംപറ്റീഷൻ റെഗുലേറ്റർ ഗൂഗിളിന് 4.34 ബില്യൺ യൂറോ (11,850 കോടി രൂപ) പിഴ വിധിച്ചു. എതിരാളികളുടെ സേർച്ച് റിസൾട്ടുകൾ ഉൾപ്പെടുത്തുന്നതിൽ നിന്ന് വെബ്‌സൈറ്റുകളെ വിലക്കുന്ന കരാറുണ്ടാക്കിയതിനാണ് ഗൂഗിളിന്റെ പരസ്യ ബിസിനസ് വിഭാഗമായ ആഡ്‌സെൻസിന് പിഴയിട്ടത്.

മത്സരിക്കാനുള്ള എതിരാളികളുടെ അവകാശം ഗൂഗിൾ തടഞ്ഞുവെന്നാണ് കോംപറ്റീഷൻ കമ്മീഷണർ മാർഗരീത്ത വെസ്റ്റാഗർ പറഞ്ഞു. വിപണി മത്സരാധിഷ്ഠിതമായിരിക്കണമെന്ന കാര്യത്തിൽ തങ്ങൾക്ക് യോജിപ്പാണെന്ന് ഗൂഗിൾ സീനിയർ വൈസ് പ്രസിഡന്റ് കെന്റ് വാക്കർ പ്രതികരിച്ചു.

TAGS: AdSense | Google |