ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ അന്തരിച്ചു

Posted on: March 17, 2019

പനാജി : ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ (63) അന്തരിച്ചു. അർബുദരോഗത്തിനുള്ള ചികിത്സയിലായിരുന്നു. ഇന്നു വൈകുന്നേരം 6.40 ന് പനാജിയിലെ വസതിയിലായിരുന്നു അന്ത്യം. സംസ്‌കാരം പിന്നീട്. മുംബൈ ഐഐടി ബിരുദധാരിയായ അദേഹം മൂന്ന് തവണ (2000-2005, 2012-14, 2017-19) ഗോവ മുഖ്യമന്ത്രിയായിരുന്നു. നരേന്ദ്ര മോദി മന്ത്രിസഭയിൽ മൂന്ന് വർഷം പ്രതിരോധമന്ത്രിയായിരുന്നു.

പരേതയായ മേധയാണ് ഭാര്യ. മക്കൾ : ഉത്പൽ, അഭിജിത്ത്. പരീക്കറുടെ നിര്യാണത്തിൽ രാഷ്ട്രപതിയും പ്രധാനമന്ത്രിയും കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധിയും അനുശോചിച്ചു.