ജെറ്റ് എയർവേസ് പ്രതിസന്ധി രൂക്ഷം : 5 വിമാനങ്ങളുടെ രജിസ്‌ട്രേഷൻ റദ്ദായേക്കും

Posted on: March 16, 2019

മുംബൈ : ജെറ്റ് എയർവേസിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്നു. വായ്പാ തിരിച്ചടവ് മുടങ്ങി. പൈലറ്റുമാരുടെ ശമ്പളവും കുടിശികയിലാണ്. ആയിരത്തിലേറെ പൈലറ്റുമാരാണ് ജെറ്റ് എയർവേസിലുള്ളത്. പ്രവർത്തനമൂലധനത്തിനായി ബാങ്കുകളുമായി ജെറ്റ് എയർവേസ് ചർച്ച നടത്തിവരികയാണ്.

വിമാനവാടക കുടിശികയായതിനാൽ രണ്ട് ലീസിംഗ് കമ്പനികൾ വിമാനങ്ങളുടെ രജിസ്‌ട്രേഷൻ റദ്ദാക്കാൻ ആവശ്യപ്പെട്ട് ഡിജിസിഎ യോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജി ഇ ക്യാപ്പിറ്റൽ ഏവിയേഷൻ സർവീസസ്, എയർക്യാപ് ഹോൾഡിംഗ്‌സ്, ബി ഒ സി ഏവിയേഷൻ തുടങ്ങിയ കമ്പനികൾക്ക് വിമാനവാടക ഇനത്തിൽ കോടികളാണ് ജെറ്റ് എയർവേസ് നൽകാനുള്ളത്.

TAGS: Jet Airways |