ജെറ്റ് എയർവേസ് പ്രതിസന്ധി : നരേഷ് ഗോയൽ ഇത്തിഹാദിന്റെ സഹായം തേടി

Posted on: March 12, 2019

മുംബൈ : ജെറ്റ് എയർവേസ് നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ജെറ്റ് എയർവേസ് സ്ഥാപകൻ നരേഷ് ഗോയൽ ഇത്തിഹാദ് എയർവേസിന്റെ സഹായം തേടി. ഇത്തിഹാദ് 750 കോടി രൂപ അടിയന്തരമായി നൽകണമെന്ന് ആവശ്യപ്പെട്ട് നരേഷ് ഗോയൽ കത്ത് നൽകി. ഇത്തിഹാദ് സഹായിച്ചാൽ ബാങ്കുകളും 750 കോടി രൂപ നൽകുമെന്നും കമ്പനിക്ക് കരകയറാനാകുമെന്നും നരേഷ് ഗോയൽ കത്തിൽ വ്യക്തമാക്കി.

ലോയൽറ്റി പ്രോഗ്രാമായ ജെറ്റ് പ്രവിലേജിലെ 49 ശതമാനം ഓഹരികൾ പണയപ്പെടുത്താൻ അനുമതി ലഭിച്ചിട്ടുണ്ട്. പണം ഉടനെ ലഭിച്ചില്ലെങ്കിൽ ജെറ്റ് എയർവേസിന്റെ പ്രവർത്തനം നിർത്തേണ്ടി വരുമെന്നും നരേഷ് ഗോയൽ സൂചിപ്പിച്ചു.