രാജ്യം സുരക്ഷിത കരങ്ങളില്‍ : പ്രധാനമന്ത്രി

Posted on: February 26, 2019

ജയ്പൂര്‍ : രാജ്യം സുരക്ഷിതകരങ്ങളിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജയ്പൂരില്‍ വിമുക്ത ഭടന്മാരുടെ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദേഹം. ഇന്ത്യ ആരുടെ മുമ്പിലും തലകുനിക്കില്ല. ജനങ്ങളുടെ വികാരം തനിക്ക് മനസ്സിലാകുമെന്ന് അദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ ഭീഷണിപ്പെടുത്താന്‍ ആരെയും അനുവദിക്കില്ല. രാഷ്ട്രത്തിനാണ് താന്‍ പ്രഥമ പരിഗണന നല്കുന്നത്. ആക്രമണത്തിലെ വിജയം ആഘോഷിക്കണം. സൈനികരുടെ കാര്യത്തില്‍ രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

TAGS: Narendra Modi |