ഐഎഎ ആഗോള ഉച്ചകോടി 20 മുതല്‍ കൊച്ചിയില്‍

Posted on: February 18, 2019

കൊച്ചി : പരസ്യരംഗത്തെ രാജ്യാന്തര കൂട്ടായ്മയായ ഇന്റര്‍നാഷണല്‍ അഡ്വര്‍ടൈസിംഗ് അസോസിയേഷന്റെ (ഐഎഎ) ആഗോള ഉച്ചകോടി 20 മുതല്‍ 22 വരെ ബോള്‍ഗാട്ടി ഗ്രാന്‍ഡ് ഹയാത്ത് ലുലു ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കും. ഇരുപത്തിയഞ്ചിലേറെ രാജ്യങ്ങളില്‍ നിന്നായി നാല്പതോളം പ്രഗത്ഭര്‍ പ്രഭാഷണം നടത്തും. 20 നു നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി, ബോളിവുഡ് താരം അമിതാഭ് ബച്ചന്‍, ആത്മീയാചാര്യന്‍ ശ്രീ ശ്രീ രവി ശങ്കര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ആദ്യമായാണ് ഐഎഎ ലോകസമ്മേളനത്തിന് ഇന്ത്യന്‍ നഗരം വേദിയാകുന്നത്. ബ്രാന്‍ഡ് ധര്‍മ എന്നതാണ് ഇത്തവണ പ്രമേയം.

യൂണിലിവര്‍ ചെയര്‍മാന്‍ പോള്‍ പോള്‍മാന്‍, വീഡിയോ കോളിംഗ് ആപ്പായ സ്‌കൈപ്പിന്റെ സഹ – സ്ഥാപകന്‍ ജോനാസ് കെല്‍ബെര്‍ഗ്, പരസ്യരംഗത്തെ പ്രമുഖനായ പിയൂഷ് പാണ്ഡേ, സാംസംഗിന്റെ ആഗോള വൈസ് പ്രസിഡന്റ് പ്രണവ് മിസ്ത്രി, ഇന്‍ഫോസിസ് ചെയര്‍മാനും ആധാര്‍ ഉപജ്ഞാതാവുമായ നന്ദന്‍ നിലേകനി, ആലിബാബയുടെ ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ ക്രിസ് തുങ് ഫേസ്ബുക്കിന്റെ ഗ്ലോബല്‍ ബിസിനസ് മാര്‍ക്കറ്റിംഗ് വൈസ് പ്രസിണ്ടന്റും ചീഫ് ക്രിയേറ്റീവ് ഓഫീസറുമായ മാര്‍ക് ഡിയാര്‍ സി, ക്വാല്‍കോം ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ സൈമണ്‍ ഖാന്‍, പ്രോക്ടര്‍ ആന്‍ഡ് ഗാംബിള്‍ ചീഫ് ബ്രാന്‍ഡ് ഓഫീസര്‍ മാര്‍ക് പ്രിച്ചഡ്, പ്രഫസര്‍മാരായ ഹോഡ് ലിപ്‌സണ്‍ ബൈറോണ്‍ ഷാര്‍പ് തുടങ്ങിയവരാണു പ്രഭാഷകരായെത്തുന്നത്.

ഹ്യൂമനോയ്ഡ് റോബട്ടായ സോഫിയയും സമ്മേളനത്തിന്റെ ഭാഗമാകും. ബോളിവുഡ് നടിമാരായ ദീപിക പദുക്കോണ്‍, കജോള്‍, മുന്‍ ടെന്നിസ് താരങ്ങളായ ആന്ദ്രെ അഗാസി, വിജയ്, അമൃത്‌രാജ് എന്നിവരും അതിഥികളായെത്ത