കയറ്റുമതി വര്‍ധിക്കുന്നു : ഇന്ത്യയ്ക്ക് നേട്ടം

Posted on: February 16, 2019

ന്യൂഡല്‍ഹി : രാജ്യത്തുനിന്നുള്ള കയറ്റുമതി ജനുവരിയില്‍ 3.74 ശതമാനം വര്‍ധിച്ച് 2,636 കോടി ഡോളറിലെത്തി. ജുവലറി, ഫാര്‍മ, കെമിക്കല്‍ എന്നിവയുടെ കയറ്റുമതി വരുമാനം ഉയരാന്‍ സഹായിച്ചതെന്ന് വാണിജ്യ മന്ത്രാലയം വ്യക്തമാക്കുന്നു.

ഇറക്കുമതി ചെലവ് കാര്യമായ മാറ്റമില്ലാതെ 4,100 കോടി ഡോളറിലാണ്. ഇതോടെ, ഇറക്കുമതി ചെലവും കയറ്റുമതി വരുമാനവും തമ്മിലുള്ള അന്തരമായ വ്യാപാരക്കമ്മി 1,473 കോടി ഡോളറായി കുറഞ്ഞു. 2018 ജനുവരിയില്‍ 1,567 കോടി ഡോളറായിരുന്നു വ്യാപാരക്കമ്മി.

TAGS: Exporting |