നാണ്യപ്പെരുപ്പം കുറഞ്ഞു

Posted on: February 15, 2019

ന്യൂഡല്‍ഹി : മൊത്ത വില സൂചികയെ അടിസ്ഥാനമാക്കിയുള്ള നാണ്യപ്പെരുപ്പം ജനുവരിയില്‍ 10 മാസത്തെ താഴ്ന്ന നിലവാരമായ 2.76 ശതമാനത്തില്‍ എത്തി. ഇന്ധനം, ഭക്ഷ്യ ഉത്പന്ന വില കുറഞ്ഞതാണ് കാരണം.

ഡിസംബറില്‍ 3.8 ശതമാനമായിരുന്നു നാണ്യപ്പെരുപ്പം. 2018 ജനുവരിയില്‍ 3.02 ശതമാനം ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള നാണ്യപ്പെരുപ്പം കഴിഞ്ഞ മാസം 2.05 ശതമാനത്തില്‍ എത്തിയിരുന്നു.