വ്യവസായ വളര്‍ച്ച കുറവ്

Posted on: February 13, 2019

ന്യൂഡല്‍ഹി : വ്യവസായ വളര്‍ച്ച താഴ്ന്ന നിലയില്‍ തന്നെ. ഡിസംബറില്‍ വ്യാവയികോല്പാദന സൂചികയില്‍ 2.4 ശതമാനം വര്‍ധന മാത്രം. ഖനന മേഖലയില്‍ മുന്‍ കൊല്ലം ഇതേ മാസത്തേക്കാള്‍ ഉത്പാദനക്കുറവും ഫാക്ടറികളില്‍ നിന്നുള്ള ഉത്പാദനത്തില്‍ 2.7 ശതമാനം മാത്രം വളര്‍ച്ചയും രേഖപ്പെടുത്തി. അടിസ്ഥാന യന്ത്രവിഭാഗം 5.9 ശതമാനം ഉപഭോക്തൃ ഉത്പന്നങ്ങള്‍ 2.9 ശതമാനം എന്നിങ്ങനെ വളര്‍ന്നു.

TAGS: Industry |